വണ്ടന്‍മേട് വില്ലേജ് ഓഫീസിലെത്താന്‍ കാട് താണ്ടണം

Monday 19 October 2015 9:36 pm IST

വണ്ടന്‍മേട്: വണ്ടന്‍മേട് വില്ലേജ് ഓഫീസിലേയ്ക്കുള്ള നടപ്പാതയുടെ ഇരുവശത്തും കാട്ടുചെടികളും മുള്‍ചെടികളും വളര്‍ന്ന് കാല്‍നടപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. വില്ലേജ് പരിധിക്കുള്ളിലെ നിരവധി ആളുകള്‍ നികുതി അടയ്ക്കുന്നതിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനും ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ പ്രധാന റോഡില്‍ നിന്നും വില്ലേജ് ഓഫീസിലേയ്ക്കുള്ള വഴി ഏതാണെന്നുപോലും തിരിച്ചറിയാനാവാത്ത വിധമാണ് പ്രദേശത്ത് കാട് വളര്‍ന്ന് നില്‍ക്കുന്നത്. വില്ലേജ് ഓഫീസ് എന്നെഴുതിയ ബോര്‍ഡ് പോലും കാട് കയറി മറഞ്ഞിരിക്കുകയാണ്.വര്‍ഷങ്ങളുടെ പഴക്കമുള്ള വില്ലേജ് ഓഫീസും അനുബന്ധ കെട്ടിടങ്ങളും ഇത്തരത്തില്‍ കാടുകയറി നശിച്ചുകൊണ്ടിരിന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.