റിബലായി മത്സരിക്കുന്ന  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Monday 19 October 2015 9:44 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ അരയി വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഐയിലെ നാരായണനാണ് ഇവിടെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി. നാരായണനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി സി പി എം ബ്രാഞ്ച് സെക്രട്ടറി പി രാജന്‍ രംഗത്തുവരികയായിരുന്നു. രാജനോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.