നിഴലാട്ടം ഫിലിം ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവല്‍ നാളെ മുതല്‍

Monday 19 October 2015 9:41 pm IST

തിരുവനന്തപുരം: മൂന്നാമത് നിഴലാട്ടം ഫിലിം ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവല്‍ നാളെ മുതല്‍ 25വരെ കനകക്കുന്നില്‍ നടക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ രതീഷ് രോഹിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിഴലാട്ടം ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ രാവിലെ 9.30ന് ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തനും വി.എസ്. ബിന്ദുവും ചേര്‍ന്ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പെയിന്റിംഗ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനങ്ങളാരംഭിക്കും. വൈകിട്ട് 6ന് സംവിധായകന്‍ ഡോ ബിജു മേള ഉദ്ഘാടനം ചെയ്യും. കന്യകാ ടാക്കീസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. 22ന് ഹ്രസ്വചിത്ര, ഡോക്യുമെന്ററി പ്രദര്‍ശനവും ഫോട്ടോഗ്രഫി ശില്‍പ്പശാലയും നടക്കും. വൈകിട്ട് അസ്തമയം വരെ ചിത്രം പ്രദര്‍ശിപ്പിക്കും. മൂന്നാംദിനം ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ നേതൃതത്വത്തില്‍ സിനിമാട്ടോഗ്രാഫി ശില്‍പ്പശാലയും സനല്‍കുമാര്‍ ശശിധരന്‍, ഖയിസ് മിലന്‍, സജിന്‍ബാബു, കെ. ആര്‍. മനോജ് എന്നിവര്‍ പങ്കെടുക്കുന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടി ഉണ്ടാകും. ലുക്കാച്ചുപ്പി എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. നാലാംദിനം വൈകിട്ട് വിവിധരംഗങ്ങളില്‍ പ്രശസ്തരായഏഴുപേരെ ആദരിക്കും. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം 25നാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി 25-ഓളം ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ പങ്കെടുക്കും. എല്ലാദിവസവും വൈകിട്ട് നാടന്‍പാട്ട്, നാടകം, ഫ്യൂഷന്‍ മ്യൂസിക് ഉള്‍പ്പെടുത്തി സാംസ്‌കാരികസന്ധ്യകള്‍ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.