ടെസ്റ്റ് പരമ്പര: കോഹ്‌ലി നായകന്‍

Monday 19 October 2015 9:46 pm IST

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി വിരാട് കോഹ്‌ലി തുടരുമ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും ടീമില്‍ ഇടംപിടിച്ചു. അതേസമയം ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. 14 മാസത്തെ ഇടവേളക്കുശേഷമാണ് രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുന്നത്. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ അഞ്ചിന് മൊഹാലിയില്‍ ആരംഭിക്കും. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന പരീശീലന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ ചേതേശ്വര്‍ പൂജാര നയിക്കും. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയും ഇന്നലെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന് പകരം കര്‍ണാടകയില്‍ നിന്നുള്ള എസ്. അരവിന്ദനെ ഉള്‍പ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്. 22 ന് ചെന്നൈയിലും 25 ന് മുംബൈയിലുമാണ് ബാക്കിയുള്ള രണ്ട്ഏകദിനങ്ങള്‍ നടക്കുക. ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭൂവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ്മ, ആര്‍. അശ്വിന്‍. ഏകദിന ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അക്ഷര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര, മോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, എസ്. അരവിന്ദ്, സ്റ്റുവര്‍ട്ട് ബിന്നി, അമ്പാട്ടി റായിഡു, ഗുര്‍കീരത് സിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.