ബിലാല്‍ പാക്ക് ടീമില്‍

Monday 19 October 2015 9:51 pm IST

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാക്കിസ്ഥാന്‍ ടീമില്‍ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫിനെ ഉള്‍പ്പെടുത്തി. ഭാര്യ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് അസ്ഹര്‍ അലി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ബിലാലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മാസം ആദ്യം സിംബാബ്‌വെക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനിടെ ബിലാലിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ ചെന്നൈയില്‍ നടത്തിയ പരിശോധനക്കുശേഷമാണ് താരത്തെ പാക് ടീമില്‍ ഉള്‍പ്പെടുത്തിയത്.