ന്യൂകാസിലിന് ആദ്യ വിജയം

Monday 19 October 2015 9:52 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കരുത്തരായ ന്യൂകാസില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഡച്ച് താരം ജോര്‍ജിനോ വിനാല്‍ഡം നേടിയ നാല് ഗോളുകളാണ് ന്യൂകാസിലിന് വിജയം നേടിക്കൊടുത്തത്. 14, 26, 66, 85 മിനിറ്റുകളിലായിരുന്നു ഈ സീസണില്‍ ടീമിലെത്തിയ ഡച്ച് മിഡ്ഫീല്‍ഡര്‍ നിറയൊഴിച്ചത്. 33-ാം മിനിറ്റില്‍ പെരസും 64-ാം മിനിറ്റില്‍ മിട്രോവിക്കും ന്യൂകാസലിന് വേണ്ടി ലക്ഷ്യം കണ്ടു. നോര്‍വിച്ചിന് വേണ്ടി 20-ാം മിനിറ്റില്‍ ബൊകാനി ബെസുവ, 34-ാം മിനിറ്റില്‍ റെഡ്മണ്ട് എന്നിവര്‍ ഗോളുകള്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.