സത്യത്തില്‍ എന്താണ് ഈ വര്‍ഗീയത

Monday 19 October 2015 9:59 pm IST

ബിജെപി എന്നും മോദി എന്നും കേള്‍ക്കുമ്പോഴേ ചോരതിളക്കുന്നത് നിങ്ങളുടെ വര്‍ഗ്ഗീയ കാഴ്ചപ്പാടുകളുടെ ഒരു പ്രതിഫലനമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് നല്ലകാര്യം ചെയ്താലും നിങ്ങളൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല, നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം ഉണ്ടാകാനും പോകുന്നില്ല. അത്രമാത്രം വിഷമാണ് നിങ്ങളില്‍ കുത്തിവയ്ക്കപ്പെട്ടിട്ടുള്ളത്. എന്താണ് ശരിക്കും വര്‍ഗീയത? നമ്മുടെ കൊച്ചുകേരളത്തിലെ കാര്യം തന്നെയെടുക്കാം. പ്രസവം മദര്‍ ഹോസ്പിറ്റലില്‍ വേണമെന്ന് പറയുന്നവരിലെ വര്‍ഗീയത. സ്വര്‍ണ്ണം മലബാര്‍ ജ്വല്ലറിയില്‍ നിന്നേ വാങ്ങൂ എന്ന് വാശി പിടിക്കുന്നവരിലെ വര്‍ഗീയത. ദുല്‍ക്കറിനും ഫഹദിനും മാത്രം കയ്യടിക്കുന്നവരിലെ വര്‍ഗീയത. കേരളം പര്‍ദ്ദവല്‍ക്കരിക്കുന്നവരിലെ വര്‍ഗീയത. വിസി നിയമനങ്ങളിലെ വര്‍ഗീയത. ഇത്തിരിപ്പോന്ന ഒരു ജില്ലക്ക് അഞ്ചു മന്ത്രിമാരെ കൊടുക്കുന്നവരുടെ വര്‍ഗീയത. നിലവിളക്കു തെളിയിക്കുന്നത് ശരിയത്തിനു നിരക്കാത്തതാണെന്ന് പറയുന്ന മന്ത്രിമാരുടെ വര്‍ഗീയത. ഭാരത ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും ഹറാമാണെന്ന് ചിന്തിക്കുന്നവരുടെ വര്‍ഗീയത. ഇടയലേഖനം പ്രസിദ്ധീകരിച്ചു ഭീഷണിപ്പെടുത്തുന്നവരുടെ വര്‍ഗീയത. തന്റെ മതക്കാര്‍ക്ക് വെറുതെ കൊടുത്താലും മറ്റു മതസ്ഥര്‍ക്ക് പാര്‍ക്കാന്‍ ഒരിഞ്ചു മണ്ണ് തരില്ലെന്നു പറയുന്നവന്റെ വര്‍ഗീയത. ലോകം മുഴുവനും അംഗീകരിച്ച യോഗയെവരെ നിങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചു. മതത്തിന്റെ പേരില്‍ ഒരു സ്ഥാനാര്‍ഥിയെയും കേരളത്തിലെ ഹിന്ദുക്കള്‍ ഇതുവരെ ജയിപ്പിച്ചു വിട്ടിട്ടില്ല. പക്ഷെ നിങ്ങളുടെയൊക്കെ നിലപാടുകള്‍ കാണുമ്പോള്‍ ആരും വര്‍ഗീയന്മാരായി പോകും. അര്‍ഷ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.