ഭാരത- പാക് പരമ്പര: ചര്‍ച്ച അലങ്കോലമായി

Monday 19 October 2015 10:20 pm IST

ന്യൂദല്‍ഹി: ഭാരത പാക് ക്രിക്കറ്റ് പരമ്പര നടക്കാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഇന്നലെ മുംബയില്‍ ബിസിസിഐ ആസ്ഥാനത്ത് ഇതുസംബന്ധിച്ച ഭാരത- പാക് ചര്‍ച്ച ശിവസേനക്കാര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇതോടെയാണ് പരമ്പരയ്ക്കുള്ള സാധ്യത മങ്ങിയത് അക്രമത്തെ അനുരാഗ് താക്കൂര്‍ അപലപിച്ചു. പരമ്പര സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്‍യാര്‍ ഖാന്‍ എത്തിയിരുന്നു. ഈ സമയത്തായിരുന്നു പരമ്പര പുനരാരംഭിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ശിവസേനക്കാര്‍ ബിസിസിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ ശിവസേനക്കാര്‍ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.