നിരീക്ഷകര്‍ പര്യടനം തുടങ്ങി്

Monday 19 October 2015 10:25 pm IST

കൊച്ചി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. തെരഞ്ഞെടുപ്പ് നടത്തപ്പ്, പെരുമാറ്റച്ചട്ടപാലനം എന്നിവയുടെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഇക്കോ ടൂറിസം ഡയറക്ടറും ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ ജോസഫ് തോമസാണ്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് കമ്മീഷന്‍ നിയോഗിച്ച ചെലവ് നിരീക്ഷകരും രംഗത്തുണ്ട്. വിവിധ ബ്ലോക്കുകളിലേക്കും കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളിലേക്കും ഇ. ശ്രീധരന്‍, ജോയിന്റ് സെക്രട്ടറി, പട്ടികജാതി ഡയറക്ടറേറ്റ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പറവൂര്‍ നഗരസഭ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തൃപ്പൂണിത്തുറ നഗരസഭ, ഏലൂര്‍ നഗരസഭ. എസ്. അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി, വിജിലന്‍സ് ഓഫീസര്‍, കൃഷിവകുപ്പ് അങ്കമാലി നഗരസഭ, ആലുവ നഗരസഭ, അങ്കമാലി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍. എന്‍. ഗോപകുമാര്‍, ഡപ്യൂട്ടി സെക്രട്ടറി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഡയറക്ടറേറ്റ് പെരുമ്പാവൂര്‍, മരട് നഗരസഭകള്‍, വൈപ്പിന്‍, പള്ളുരുത്തി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകള്‍ധന്യ ബാലകൃഷ്ണന്‍, സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍, ജിസിഡിഎ ഓഡിറ്റ് ഓഫീസ്, കൊച്ചി വടവുകോട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകള്‍, കോതമംഗലം, കൂത്താട്ടുകുളം നഗരസഭകള്‍. കെ.എസ്. അജയകുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍, ധനവകുപ്പ് പാറക്കടവ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകള്‍, പിറവം, മൂവാറ്റുപുഴ നഗരസഭകള്‍. കെ.പി. ചന്ദ്രമോഹന്‍, അഡീഷണല്‍ സെക്രട്ടറി, ധനവകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍, കളമശ്ശേരി, തൃക്കാക്കര നഗരസഭകള്‍ എന്നിവിടങ്ങളിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.