മരടിന്റെ സമഗ്രവികസനത്തിന് പ്രാധാന്യം നല്‍കും: ബിജെപി

Monday 19 October 2015 10:31 pm IST

മരട്: ബിജെപി മരട് നഗരസഭയില്‍ അധികാരത്തിലെത്തിയാല്‍ രാഷ്ട്രീയത്തിനുപരി മരടിന്റെ സമഗ്രവികസനത്തിന് പ്രാധാന്യം നല്‍കുമെന്ന് ബിജെപി വികസന രേഖ. പൊതുശ്മശാനത്തിന്റെ നടത്തിപ്പ് നഗരസഭ നേരിട്ടു നടത്തി മൃതദേഹ സംസ്‌കരണം സൗജന്യമാക്കും. അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടലുകളുമായി ചേര്‍ന്ന് ഗുരുദേവ അന്നദാന പദ്ധതി. നഗരസഭ പരിധിയിലെ 100 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സ്വന്തം വാഹനം. പഠനം തുടരാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ധന സഹായം. മക്കള്‍ക്ക് ഉന്നത പഠനത്തിന് സഹായം നല്‍കും. ചെയര്‍മാന്‍ ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ച് അപകടം നടന്നാല്‍ ആശുപത്രി ചിലവ് കൗണ്‍സിലര്‍ വഴി വിതരണം ചെയ്യും. തുടങ്ങിയ നിരവധി വികസന പദ്ധതികള്‍ ബിജെപി പ്രഖ്യാപിച്ചു.മരട് കൊട്ടാരം എസ്എന്‍ പാര്‍ക്കില്‍ നടന്ന ബിജെപി മരട് മുനിസിപ്പല്‍ കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ കെ.കെ. മേഘനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഹജ ഹരിദാസ്, മണ്ഡലം ജന.സെക്രട്ടറി കെ.എസ്. സുബീഷ്, മുനിസിപ്പല്‍ പ്രസിഡന്റ് എം. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.എന്‍. ഉദയന്‍ സ്വാഗതവും തെരഞ്ഞെടുപ്പു കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ എന്‍.ജി. അഭിലാഷ് കൃതജ്ഞതയും പറഞ്ഞു.