ബോര്‍ഡ് നശിപ്പിച്ചു

Monday 19 October 2015 10:32 pm IST

പനങ്ങാട്: കുമ്പളം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ചു. പനങ്ങാട് കാമോത്ത് ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. ബിജെപി കുമ്പളം പഞ്ചായത്ത് പ്രസിഡന്റായ വേണുഗോപാലപൈ ആണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി. ഞായറാഴ്ച രാത്രി 12 മണിക്കു ശേഷമാണ് ബോര്‍ഡ് നശിപ്പിച്ചിട്ടുള്ളത്. പനങ്ങാട് പോലീസില്‍ പരാതി നല്‍കി. കൂത്താട്ടുകുളം: തിരുമാറാടിപഞ്ചായത്ത് അഞ്ചാം വാര്‍ഡ്സ്ഥാനാര്‍ത്ഥി പി.കെ.സുധന്‍, ബ്‌ളോക്ക് ഡിവിഷന്‍സ്ഥാനാര്‍ത്ഥി ജിനില്‍ ജോര്‍ജ്ജ് എന്നിവരു ടെ ഫ്‌ളെക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിച്ചു.മണ്ണത്തൂര്‍ ആത്താനിക്കല്‍ജംഗ്ഷ നില്‍ സ്ഥാപിച്ചിരുന്നബോര്‍ഡുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ ബിജെപി തിരുമാറാടി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. കെ.പി.പൊന്നപ്പനാചാരിയുടെ അദ്ധ്യ തയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടി.കെ.ഗോപി,തെരഞ്ഞെടുപ്പ് സംയോജകന്‍ പി.എം. സുധാകരന്‍, സഹസംയോജകന്‍ ബിജു പി.വിശ്വന്‍, വൈസ് പ്രസിഡന്റ് സജി ചെറുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.