നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്തു

Monday 19 October 2015 10:43 pm IST

കടുത്തുരുത്തി: എസ്എന്‍ഡിപിയുടെ നയവിശദീകരണ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ കടത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് പ്രസാദ് ആര്യശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം രമേശ് അടിമാലി മുഖ്യപ്രഭാഷണം നടത്തി. ഇന്നലെ വരെ എസ്എന്‍ഡിപിയുടെ സഹായത്തോടെ വിജയിച്ചവര്‍ ഇന്ന് എസ്എന്‍ഡിപിയെ തള്ളി പറയുകയാണ്.എസ്എന്‍ഡിപിയുടെ സഹായംകൊണ്ടാണ് വി.എസ്.മുഖ്യമന്ത്രിയായത് എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇനി എസ്എന്‍ഡിപി സ്വന്തം കാലില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.കെ.രമണന്‍, വൈസ് പ്രസിഡന്റ് സച്ചിതാനന്ദന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് സുധാ മോഹന്‍, കൗണ്‍സില്‍ അംഗങ്ങളായ ബൈജു, അനില്‍കുമാര്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് കിഷോര്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.