സെവാഗ് വിരമിച്ചു

Monday 19 October 2015 10:47 pm IST

മുംബൈ: വീരേന്ദ്ര സെവാഗ്  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 99ല്‍  ഏകദിനത്തില്‍ അരങ്ങേറിയ സെവാഗ് 2001ലാണ് ആദ്യ ടെസ്റ്റ് ക്യാപ്പണിഞ്ഞത്. ഒരു ഭാരതീയന്‍ ടെസ്റ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സെവാഗിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ചെന്നൈയില്‍ കുറിച്ച 319 റണ്‍സ്. 2013 മാര്‍ച്ചിലാണ് സെവാഗ് അവസാന രാജ്യാന്തരമല്‍സരം കളിച്ചത്. 104 ടെസ്റ്റില്‍ നിന്ന് 8,586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്ന് 8273 റണ്‍സും നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.