കലാപത്തിന് സിപിഎം ശ്രമം

Monday 19 October 2015 10:56 pm IST

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിനുമുന്‍പ് സംസ്ഥാന വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം തീരുമാനം. അതിക്രമങ്ങളും ആക്രമണങ്ങളും നടത്തി ജനങ്ങളില്‍ ഭീതിപരത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കി. സിപിഎം തീക്കത്തെ ചെറുക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക എടുക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ഇന്നലെ കൂത്തുപറമ്പില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാനായി സിപിഎം ശേഖരിച്ചതാണെന്ന്് പോലീസ് വ്യക്തമാക്കുന്നുണ്ട്.32 ബോംബുകള്‍, വടിവാളുകള്‍, മാരകായുധങ്ങള്‍ എന്നിവയ്ക്ക്് പുറമെ തോക്കും ഇവിടെനിന്ന് പിടിച്ചടുത്തിട്ടുണ്ട്്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലും സമാനരീതിയില്‍ ആയുധശേഖരം ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്്. തെരഞ്ഞടുപ്പില്‍ വന്‍തിരിച്ചടിയാകും ഉണ്ടാകുക എന്ന വിലയിരുത്തലിലാണ് സിപിഎം. പുതിയ രാഷ്ടീയ സാഹചര്യത്തില്‍ ബിജെപി വന്‍ മുന്നേറ്റമാകും ഉണ്ടാക്കുക. ഇടതുപക്ഷത്തിന്റെ വോട്ടാകും കൂടുതല്‍ ബിജെപി കൊണ്ടുപോകുക. ഇതിനെ ചെറുക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. എസ്എന്‍ഡിപി നേത്വത്തിനെതിരെ നടത്തിയ ആേക്ഷപങ്ങള്‍ കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെടുത്തും എന്നാണ് സിപിഎം കണക്കാക്കുന്നത്. അതിനാല്‍ ഇതിനെ മറികടക്കാന്‍ മറ്റ് വഴിതേടുന്നതിന്റെ ഭാഗമാണ് സംഘര്‍ഷം സൃഷ്ടിക്കല്‍. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങളെ ശാരീരികമായി നേരിടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. കണ്ണുരിലും കൊല്ലത്തും ഇതിന്റെ തുടക്കംകുറിച്ചുകഴിഞ്ഞു. ആക്രമണത്തിന് മുസഌം യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിക്കാനാണ് നീക്കം. ബീഫ് വിവാദം വലിയ വിഷയമാക്കി കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണ്.ന്യുനപക്ഷവോട്ടുകള്‍ ലഭിക്കുക എന്നതിനപ്പുറം മുസഌം യുവാക്കളെ കേസില്‍പ്പെടുത്തി ചാവേറുകളായി കൂടെ നിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യവും പിന്നിലുണ്ട്. ഇതുവരെ ഈഴവ യുവാക്കളായിരുന്നു ഈസ്ഥാനത്ത്.