തളി ജൂബിലി ഹാളില്‍ തീപിടിത്തം

Tuesday 20 October 2015 10:04 am IST

കോഴിക്കോട്: തീയൊഴിയാതെ നഗരം കണ്ടംകുളം ജൂബിലി ഹാളില്‍ ഇന്നലെ വൈകീട്ടുണ്ടായ തീപിടിത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ദുര്‍ഗ്ഗാപൂജയ്ക്ക് വേണ്ടി കോഴിക്കോട്ടെ ബംഗാളി സമൂഹം ഹാള്‍ വാടകയ്‌ക്കെടുത്തതായിരുന്നു. വൈകീട്ട് നിവേദ്യംതയ്യറാക്കാനായി സ്റ്റൗകത്തിച്ചപ്പോഴാണ് തീ പടര്‍ന്നത്. തീ ആളിപ്പടരുന്നത് കണ്ട് ആളുകള്‍ പുറത്തേക്കിറങ്ങി ഓടി. ഓടികൂടിയവരുടെ സമയോചിതമായ ഇടപെടല്‍ മൂലം ജൂബിലി ഹാളില്‍ ഒഴിവായത് വലിയൊരു ദുരന്തമാണ്. തീപിടിത്തത്തില്‍ മുറിയിലെ ജനാലച്ചില്ലുകളും, വയറിങ്ങുമെല്ലാം കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. നഗരത്തില്‍ തീപിടിത്തം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. സമീപ കാലത്തായി പാളയത്തും, മിഠായിത്തെരുവിലുമൊക്കെ തീപ്പിടുത്തം ഉണ്ടായിരുന്നു