റിബലുകള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് കോണ്‍ഗ്രസ്സ്‌

Tuesday 20 October 2015 10:06 am IST

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് റിബലുകള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.സി. അബു. കോഴിക്കോട് യുഡിഎഫ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിബല്‍ ശല്യം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവാണ്. ഇവരെയും കോണ്‍ഗ്രസ്സില്‍ തുടര്‍ന്ന് നിലനിര്‍ത്താന്‍ അവസരം നല്‍കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അവസരം നല്‍കും അദ്ദേഹം പറഞ്ഞു. ജില്ലാ യുഡിഎഫിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതായിരുന്നു യിഡിഎഫ് നേതാക്കള്‍ നടത്തിയ പത്രസമ്മേളനം. യുഡിഎഫ് കണ്‍വീനറും ലീഗ് നേതാവുമായ റസാഖ് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പങ്കെടുക്കേണ്ടതില്ലന്നും ചെയര്‍മാന്‍ പങ്കെടുത്താല്‍ മതിയെന്നുമായിരുന്നു അഡ്വ. എ. ശങ്കരന്റെ മറുപടി. എന്നാല്‍ ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ജനതദാളിന് അവകാശപ്പെട്ടതാണെന്നും യുഡിഎഫ് സംസ്ഥാന സമിതി അത് പ്രഖ്യാപിച്ചതാണന്നും മനയത്ത് ചന്ദ്രന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായിട്ടില്ല. സംസ്ഥാന സമിതി ഇത് പുന:പരിശോധിക്കും മനയത്ത് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ പാര്‍ട്ടിയായി സിപിഎം കോഴിക്കോട്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതലാളിമാരുടെ യോഗം വിളിച്ചു ചേര്‍ത്തുവെന്ന് കെ.സി. അബു പരിഹസിച്ചു. ഒളവണ്ണയില്‍ നിന്ന് താമസം മാറാതെ മത്സരിക്കാന്‍ മാത്രമായി വോട്ടു മാറ്റിചേര്‍ത്താണ് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വി.കെ.സി. മമ്മത് കോയ മത്സരിക്കുന്നത്. തോട്ടത്തില്‍ രവീന്ദ്രനെയും സിപിഎം മത്സരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മേയര്‍ ആരായിരിക്കുമെന്ന് കണ്ടറിയേണ്ടിവരും അദ്ദേഹം പറഞ്ഞു. സി.എന്‍.വിജയകൃഷ്ണന്‍, കെ.പി.ബാബു, ഉമ്മര്‍ പാണ്ടികശാല എന്നിവരും വാര്‍ത്താസമ്മളനത്തില്‍പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.