സിപിഎമ്മുകാര്‍ തമ്മില്‍ സംഘട്ടനം പ്രാദേശിക നേതാവ് റിമാന്‍ഡില്‍

Tuesday 20 October 2015 10:07 am IST

നാദാപുരം: വാണിമേല്‍ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎമ്മുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സിപി എം പ്രവര്‍ത്തകന്‍ റിമാന്റില്‍. വാണിമേല്‍ സ്വദേശിയും സിപിഎം സജീവപ്രവര്‍ത്തക നുമായ വി. പവിത്രനെയാണ് നാദാപുരം കോടതി പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസം വാണിമേല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തു ന്നതിനിടെയാണ് സിപിഎമ്മുകാര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയത്. ആരോപണ വിധേയരായ നേതാ ക്കളെ തിരഞ്ഞടുപ്പ് പ്രചരണ ത്തിന് ഇറക്കിയത് ചോദ്യം ചെയ്തതാണ് സം ഘര്‍ഷ ത്തിലും വാക്കേറ്റ ത്തിലും കലാശിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് കെ.പി. സി. കണാരനെ പരിക്കുക ളോടെ നാദാപുരം ഗവണ്‍ മെന്റു ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചിരിക്കുകയാണ്. കേസില്‍ പ്രതിയായ വാണി മേല്‍ സ്വദേശിയും സിപിഎം സജീവ പ്രവര്‍ ത്തകനുമായ വി. പവിത്രനെ വളയം പോലീസാണ് അറസ്റ്റ് ചെയ്തത്.