തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ സമിതി

Tuesday 20 October 2015 10:09 am IST

കോഴിക്കോട്:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിനാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിപ്പിക്കുന്നതും പൊതുസ്ഥലങ്ങള്‍ സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും വൃത്തികേടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ 7356882413 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്. അസി. കലക്ടര്‍ രോഹിത് മീണയാണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.