കോഴിക്കോട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന പ്രത്യേക വോട്ടിങ് യന്ത്രസംവിധാനം പരിചയപ്പെടുത്താനും തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതുവായ ബോധവത്ക്കരണത്തിനുമായുള്ള മൊബൈല്‍ എക്സിബിഷന് ജില്ലയില്‍ സമാപിച്ചു. കഴിഞ്ഞ ശനിയാഴ്ച കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഫഌഗ് ഓഫ് ചെയ്ത എക്സിബിഷന് ഇതിനകം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. ഇന്നലെ പുറക്കാട്ടിരി, അത്തോളി, ഉള്ള്യേരി, നടവണ്ണൂര്‍, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, കടിയങ്ങാട്, പാലേരി, കുറ്റിയാടി, മൊകേരി, കക്കട്ടില്‍, കല്ലാച്ചി, നാദാപുരം എന്നിവിടങ്ങളിലായിരുന്നു പര്യടനം.
ഇതിനായി പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ചിത്രങ്ങള്‍, വോട്ടിങ് മെഷീന് പ്രവര്‍ത്തനരീതികളുടെ ഡെമോണ്സ്ട്രേഷന് തുടങ്ങിയവ ഒരുക്കിയിരുന്നു. ഇന്ന്മുതല്‍ മൂന്ന് ദിവസം മലപ്പുറം ജില്ലയിലും തുടര്‍ന്നുളള ദിവസങ്ങളില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: