കടപരിശോധനയില്‍: 18 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

Tuesday 20 October 2015 10:11 am IST

കൊടുവള്ളി: കൊടുവള്ളി ടൗണ്‍, മാനിപുരം, കരീറ്റിപറമ്പ് എന്നിവിടങ്ങളിലെ കടകളില്‍ അരോഗ്യവകുപ്പ് പരിശോധന നടത്തി. നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 18 ഓളം സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, മാര്‍ക്കറ്റ്, സ്റ്റേഷനറി കടകള്‍, പുകയില വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നും ഉപയോഗ യോഗ്യമല്ലാത്ത വേവിച്ച ഇറച്ചി, ചോറ്, ചപ്പാത്തി, പൊറാട്ട, വിവിധയിനം കറികള്‍, ജൂസുകള്‍, കാലാവധി കഴിഞ്ഞ പാല്‍, കൂള്‍ഡ്രിംഗ്‌സ്, കാലാവധി രേഖപ്പെടുത്താത്ത സിപ്പപ്പ്, പുകയില ഉല്പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്ത് നശചിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി. ഗണേശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജി ജോസഫ്, കെ. രഞ്ജിത്ത്, അബ്ദുള്‍ഹക്കിം, ഷനില ഫ്രാന്‍സിസ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പൊതുജനാരോഗ്യം ലംഘിച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാമുവല്‍ റോബര്‍ട്ട് അറിയിച്ചു.