ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു

Tuesday 20 October 2015 12:50 pm IST

ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം 14 പേർ മരിച്ചു. ഉധംപൂർ ജില്ലയിൽ രാംനഗറിന് സമീപം ഇന്ന് രാവിലെയാണ് അപകടം. 30 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ജമ്മു മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ഉധംപൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗോർദിയിൽ നിന്ന് രാംനഗറിലേയ്ക്ക് പോവുകയായിരുന്ന ബസിൽ അമിതമായ തോതിൽ യാത്രക്കാരുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരുമാണ് കൂടുതലായും ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടസ്ഥലത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.