ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ ട്രെയിന്‍ അപകടം

Tuesday 20 October 2015 1:16 pm IST

ഷൊര്‍ണൂര്‍്: ഷൊര്‍ണൂര്‍ ജംഗ്ഷന്‍ സ്‌റ്റേഷനില്‍ ഇന്നലെ ട്രെയിന്‍ അപകടമുണ്ടായി. അപകടത്തില്‍ പെടുന്ന ട്രെയിനില്‍നിന്ന് യാത്രക്കാരെ എങ്ങിനെയാണ് രക്ഷപ്പെടുത്തുന്നത് എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ ദുരന്തനിവാരണ മാനേജ്‌മെന്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ രാവിലെ 10നാണ് ഡമ്മിയാത്രക്കാരടങ്ങുന്ന ട്രെയിന്‍കോച്ച് അപകടത്തില്‍ പെടുന്നതായി കാണിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്ലാവിധസുരക്ഷാസംവിധാനത്തോടെയായിരുന്നു ദുരന്തനിവാരണസേനയുടെ മോക്ക്ഡ്രില്‍. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ വാന്‍, ആക്‌സിഡന്റ്‌റിലീഫ് ട്രെയിന്‍ എന്നിവയൊക്കെ അതിവേഗം സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്ക് ആദ്യം അമ്പരപ്പും പിന്നെ കൗതുകവുമായി. എ.ടി.എ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.