ടി.എന്‍.സീമയ്‌ക്കെതിരേ ചെറിയാന്‍ ഫിലിപ്പിന്റെ ഒളിയമ്പ്

Tuesday 20 October 2015 1:24 pm IST

കൊച്ചി: സിപിഎം രാജ്യസഭാംഗം ടിഎന്‍ സീമയ്ക്ക് എതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസില്‍ വനിതകള്‍ കുപ്പായമഴിച്ചാണ് സീറ്റുകള്‍ നേടിയതെന്ന പോസ്റ്റിനോട് ശക്തമായ പ്രതികരിച്ചതിന് മറുപടിയായാണ് ചെറിയാന്‍ ഫിലിപ്പിന്റെ പുതിയ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ: രണ്ടു വയസുള്ള പെണ്‍കുട്ടികളെപ്പോലും ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ  ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ നടന്നത്. ഭരണകൂടം നഷ്‌ക്രീയമായതിനാല്‍ ദല്‍ഹിയില്‍ നിയമവാഴ്ച തകരാറിലാണ്.പട്ടാപ്പകല്‍ പോലും സ്ത്രീ പീഡനം നിത്യസംഭവമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മഹിളാ സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിന് എതിരെ ബഹുജനമനസാക്ഷിയുര്‍ണത്താന്‍ രാജ്യസഭംഗമായ ടിഎന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും. പോസ്റ്റ് അവസാനിക്കുന്നു. സീമയെ പരിഹസിക്കുകയാണ് ഇതിലൂടെ ചെറിയാന്‍ ഫിലിപ്പ്.  രാജ്യസഭാംഗമായ സീമ അങ്ങ് ദല്‍ഹിയില്‍ പ്രതികരിച്ചാല്‍ മതിയെന്ന ധ്വനിയും ഇതിലുണ്ട്.ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനു അനുകൂലമായും പ്രതികൂലമായും ധാരാളംപോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.