നവരാത്രി ഉത്സവം

Tuesday 20 October 2015 1:22 pm IST

ശ്രീകൃഷ്ണപുരം: ശരവണഭവ മഠത്തില്‍ നവരാത്രി ഉത്സവം വിപുലമായി ആഘോഷിക്കും. 23വരെ ദിവസേന രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ ആറിന് വിഷ്ണു-ലളിതാ സഹസ്രനാമപാരായണവും കന്യകാപൂജയും നടക്കും. 21ന് രാവിലെ 9 മുതല്‍ 12വരെ ചണ്ഡികാ ഹോമം, 22ന് വാഹനപൂജ, പത്തു മുതല്‍ ശരവണബാബയുടെ അനുഗ്രഹപ്രഭാഷണം. 23ന് വിജയദശമി ദിനത്തില്‍ പത്തു മുതല്‍ മഹാസരസ്വതി ഹോമം, വിദ്യാരംഭം കുറിക്കല്‍, അനുഗ്രഹ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ പഞ്ചവാദ്യം, തുടര്‍ന്ന് സംഗീതാര്‍ച്ചന.നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി കൈലാസ് നാഥ് കാര്‍മ്മികത്വം വഹിക്കും. ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 21, 22, 23 തീയതികളില്‍. 21നു വൈകിട്ട് അഞ്ചിനു പൂജ വയ്പ്, 22നു രാവിലെ 8.30നു ഗാനാര്‍ച്ചന. ശോഭന, അജി എന്നിവര്‍ നയിക്കും. ബാബുരാജ് പരിയാനംപറ്റ (മൃദംഗം), ദിലീപ്കുമാര്‍ കുളപ്പുള്ളി (വയലിന്‍) എന്നിവര്‍ പക്കമേളമൊരുക്കും. തുടര്‍ന്നു വൈകിട്ട് ഏഴിനു കരോക്കെ ഗാനമേള, 23നു രാവിലെ ആറിനു വാഹനപൂജ, എട്ടിനു വിദ്യാരംഭം എന്നിവയുണ്ടാകും. ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നതിനും എഴുത്തിനിരുത്തലിനും നേരത്തെ പേരു നല്‍കണമെന്നു ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. കൊടുവായൂര്‍: കോട്ട തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നു വൈകിട്ട് പ്രഭാഷണം, സര്‍വൈശ്വര്യപൂജ, വിളക്കുപൂജ, ദീപാരാധന, ദേവീ നാരായണീയ പാരായണം, നിറമാല, ചുറ്റുവിളക്ക്. 21നു വൈകിട്ട് പ്രഭാഷണം, ദീപാരാധന, ഓട്ടന്‍തുള്ളല്‍, നിറമാല, ചുറ്റുവിളക്ക്. 22നു വൈകിട്ട് ശാസ്ത്രീയ സംഗീതം, ദീപാരാധന, നൃത്തമഞ്ജരി, നിറമാല, ചുറ്റുവിളക്ക്. 23നു രാവിലെ 8.15 മുതല്‍ സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭം എഴുത്തിനിരുത്തല്‍, 10.30 മുതല്‍ പ്രസാദഊട്ട്, രാത്രി 8.30നു സ്‌പെഷല്‍ ഭക്തിഗാന നൃത്തങ്ങള്‍. 22 വരെ രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെ ദേവീഭാഗവത പാരായണവും ഉണ്ടാകും. മുണ്ടൂര്‍: പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹയജ്ഞം 21വരെ നടക്കും. മുംബൈ നാരായണ്‍ജി ആണ് യജ്ഞാചാര്യന്‍.നിത്യേന പ്രസാദഊട്ട്, ദേവിയെ എഴുന്നള്ളിച്ചുള്ള രഥപ്രയാണം എന്നിവ നടക്കും. 23ന് രാവിലെ ഒന്‍പതിന് എഴുത്തിനിരുത്തല്‍ നടക്കും. മുണ്ടൂര്‍ സേതുമാധവന്‍ കുരുന്നുകള്‍ക്കു ആദ്യക്ഷരം പകരും. ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവില്‍ നവരാത്രിവിളക്കുത്സവ ഭാഗമായുള്ള വിദ്യാരംഭത്തിന് ഒരുക്കങ്ങളായി. 23ന് 8.30ന് നവരാത്രിമണ്ഡപത്തില്‍ വിദ്യാരംഭത്തിന് തുടക്കമാവും. തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്, അകത്തേക്കുന്നത്ത് കൃഷ്ണന്‍നമ്പൂതിരി, പാതിരിക്കുന്നത്ത് ശ്രീധരന്‍നമ്പൂതിരി, അധ്യാപിക പ്രസന്ന എന്നിവര്‍ ആചാര്യസ്ഥാനം വഹിക്കും. വേദപണ്ഡിതര്‍ ജപിച്ച് തയ്യാറാക്കിയ മഹാസാരസ്വതഘൃതം മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് വിജയദശമിദിവസം വിതരണംചെയ്യുമെന്നും സാരസ്വതാര്‍ച്ചനയും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നവരാത്രിദിനങ്ങളില്‍ നടത്തുമെന്നും ആഘോഷ സമിതി അറിയിച്ചു. 22ന് വൈകീട്ട് ആറരയ്ക്ക് കല്ലുവഴി പ്രകാശന്റെ തായമ്പകയും 23ന് 6.30ന് ഗിരിജാ ബാലകൃഷ്ണന്റെയും അഞ്ജലി കൃഷ്ണയുടെയും അഷ്ടപദിക്കച്ചേരിയുമുണ്ടാകും. വിജയദശമിദിവസം പുലര്‍ച്ചെ 5.30 മുതല്‍ 8.30വരെ വാഹനപൂജയും 7.30ന് പഞ്ചവാദ്യവും നടക്കും ആലത്തൂര്‍: ബാങ്ക് റോഡ് പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നാരായണീയ പാരായണം, നൃത്തനൃത്യങ്ങള്‍, 21 ന് നൃത്തം, അന്ന് രാവിലെ നവകം, പഞ്ചഗവ്യം, വൈകിട്ട് അഞ്ചിന് നിറമാല, പള്ളിവേട്ട, അഞ്ചിന് പൂജവയ്പ്പ്, 22 ന് രാവിലെ അഞ്ച് മുതല്‍ ഗണപതിഹോമം, ആറാട്ടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, പറവയ്പ്പ്, കൊടിയിറക്കല്‍, പ്രസാദഊട്ട്.വൈകിട്ട് നിറമാല, ആനയെഴുന്നള്ളത്ത്, വെടിക്കെട്ട്.23 ന് എഴുത്തിനിരുത്തല്‍, വാഹനപൂജ. പട്ടാമ്പി: കൊടുമുണ്ട മണ്ണിയമ്പത്തൂര്‍ സരസ്വതിക്ഷേത്രത്തി ല്‍ ഇന്ന് വൈകീട്ട് 5ന് കലവറനിറയ്ക്കല്‍, 6ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവെപ്പ്, തുടര്‍ന്ന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി. 21ന് വൈകീട്ട് സംഗീതസദസ്സ്, 22ന് മഹാനവമിദിനത്തില്‍ രാവിലെമുതല്‍ വിശേഷാല്‍പൂജകള്‍, വൈകീട്ട് നവമിവിളക്ക്, വൈകീട്ട് 4ന് സര്‍വൈശ്വര്യപൂജ, 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് നൃത്താവതരണം. വിജയദശമിദിനമായ 23ന് രാവിലെ പൂജയെടുപ്പ്, രാവിലെ 7 മുതല്‍ കവി വാസുദേവന്‍പോറ്റിയുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് എന്നിവ നടക്കും. മുളയങ്കാവ് ക്ഷേത്രാങ്കണത്തില്‍ ഭക്തസേവാസമിതിയുടെ നേതൃത്വത്തില്‍ 23ന് നവരാത്രി ആഘോഷം നടക്കും. 23ന് വൈകിട്ട് 5.30ന് ദീപാരാധന പ്രത്യേക പൂജയോടെ നടക്കും. അണ്ടലാടി മനക്കല്‍ ഉണ്ണിനമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. കാലടിമനക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷം ആരംഭിച്ചു. എഴുത്തിനിരുത്തലും വാഹനപൂജയും 22ന് രാവിലെ 9ന് തുടങ്ങും. നവരാത്രിദിവസങ്ങളില്‍ എല്ലാദിവസവും വിശേഷാല്‍പൂജകളും നിറമാലയുമുണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.