കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്

Tuesday 20 October 2015 2:03 pm IST

ഒട്ടാവ : ഒമ്പത് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് വിരാമമിട്ട് കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. മുന്‍ പ്രധാനമന്ത്രിയും ആധുനിക കാനഡയുടെ പിതാവുമായ പൈറേ ട്രൂഡ്യുവിന്റെ മകനും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജസ്റ്റിന്‍ ട്രൂഡ്യു (43) 191 സീറ്റുകള്‍ നേടിയിട്ടുണ്ട്. ജസ്റ്റിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞതായി വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 338 അംഗ പാര്‍ലമെന്റില്‍ 170 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാനമന്ത്രിയുമായ സ്റ്റീഫന്‍ ഹാര്‍പറിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 104 സീറ്റൂകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പരാജയം സമ്മതിക്കുന്നതായി ഹാര്‍പര്‍ അറിയിച്ചു. ജനവിധി പരാതികളില്ലാതെ അംഗീകരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ചിട്ടുണ്ട്. അതേസമയം 2011ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ലിബറല്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ കരുത്തേകിയിട്ടുണ്ട്. ഇടതുചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. 32 ജില്ലകളിലാണ് ഇവര്‍ ലീഡ് ചെയ്യുന്നത്. സ്റ്റീഫന്‍ ഹാര്‍പെറുടെ കര്‍ക്കശ നിലപാടുകളോടുള്ള പ്രതികരണമാണ് ജനവിധിതെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.