ഭാരത-പാക് ക്രിക്കറ്റ് പരമ്പര: വസീം അക്രമും അക്തറും മടങ്ങിയേക്കും

Tuesday 20 October 2015 2:42 pm IST

മുംബയ്: ഭാരത-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ ആശങ്കയുണ്ടെന്ന് പാക്കിസ്ഥാന്‍. ഈ ആശങ്ക പ്രകടിപ്പിച്ച് ഭാരത-ദക്ഷിണാഫ്രിക്കന്‍ മല്‍സരത്തില്‍ നിന്ന് അമ്പയര്‍ അലീം ദാറെ അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍സില്‍ പിന്‍വലിച്ചു. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ അമ്പയറായിരുന്ന ദാര്‍ ചെന്നൈയിലും മുംബയിലും നടക്കുന്ന നാലും അഞ്ചും മല്‍സരങ്ങളിലും അമ്പയര്‍ ആകേണ്ടതായിരുന്നു. ഭാരത-ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ കമന്റേറ്റര്‍മാര്‍ ആയ മുന്‍ പാക് താരങ്ങളായ വാസീം അക്രം, ഷൊയബ് അക്തര്‍ എന്നിവര്‍ ഉടന്‍ മടങ്ങുമെന്നും സൂചനയുണ്ട്. നാലും അഞ്ചും മല്‍സരങ്ങളില്‍ ഇവര്‍ കമന്റേറ്റര്‍മാര്‍ ആകാനിടയില്ല. അതിനിടെ ബിസിസിഐ ഓഫീസില്‍ അതിക്രമിച്ചു നടന്നവര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. എന്തു നടപടി എടുത്താലും തങ്ങള്‍ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അനുവദിക്കില്ല. സേനാ നേതാവ് പാണ്ഡുരംഗ് സക്പാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.