കൊട്ടാരക്കര: ഇഞ്ചക്കാട് നിന്നും 169 പേര് ബിജെപിയില്‍ ചേര്‍ന്നു. മൈലം പഞ്ചായത്ത് ഭരണം പിടിക്കാന്‍ കുതിക്കുന്ന ബിജെപിക്ക് കരുത്തേകി സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന 169 പേര് ബിജെപിയില്‍ ചേര്‍ന്നു. മൈലം പഞ്ചായത്ത് കണ്‍വന്‍ഷനില്‍ ബിജെപി സംസ്ഥാനസെക്രട്ടറി ബി.രാധാകൃഷ്ണമോനോന്‍ ഇവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്കി. മൈലം പഞ്ചായത്തിലെ വികസനമുരടിപ്പും താമരക്കുടിബാങ്കിലെ കോടികളുടെ അഴിമതി നടത്തിയ പാര്‍ട്ടിക്കാര്‍ക്ക് വീണ്ടും സീറ്റുനല്കിയതുള്പ്പടയുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ബിജെപിയുടെ വികസന അജണ്ടക്ക് കീഴില്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: