പട്ടത്താനത്ത് ഓഫീസ് തുറന്നു

Tuesday 20 October 2015 3:44 pm IST

കൊല്ലം: പട്ടത്താനം 43-ാം ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ലേഖാ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. പാര്‍ട്ടി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാപ്രസിഡന്റ് ബി.ശിവജിസുദര്‍ശനന്‍, ആര്‍എസ്എസ് മഹാനഗര്‍ സമ്പര്‍ക്കപ്രമുഖ് രാജുമുണ്ടയ്ക്കല്‍, ബിജെപി ഇരവിപുരം മണ്ഡലം വൈസ്പ്രസിഡന്റ് ബാലചന്ദ്രന്‍, മുണ്ടയ്ക്കല്‍ മേഖലാ പ്രസിഡന്റ് മനു, യുവമോര്‍ച്ച മണ്ഡലം വൈസ്പ്രസിഡന്റ് അബ്ദുള്‍ മസി, കണ്‍വീനര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.