വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ മൂവായിരം ടണ്‍ ധാന്യം ഇറക്കുമതി ചെയ്യുന്നു

Tuesday 20 October 2015 4:21 pm IST

ന്യൂദല്‍ഹി: മൂവായിരം ടണ്‍ പയര്‍ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരിപ്പ് 2000 ടണ്ണും ഉഴുന്ന് പരിപ്പ് 1000 ടണ്ണുമാണ് ഇറക്കുമതി ചെയ്യുന്നത്. പരിപ്പിന്റെ വില 200 രൂപ കടന്ന സാഹചര്യത്തിലാണ് ഇറക്കുമതി. മൈസൂര് 205 രൂപയും പോണ്ടിച്ചേരിയില്‍ 210 രൂപയുമാണ് വില. കഴിഞ്ഞ ആഴ്ച ഇത് 185 രൂപയായിരുന്നു. അസാധാരണമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിലാണ് ഇറക്കുമതിക്കായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഒരു കിലോഗ്രാം പരിപ്പിന് 85 രൂപയും ഉഴുന്നിന് 170രൂപയും ആയിരുന്നു വില. ദല്‍ഹിയിലെ 400 കേന്ദ്രീയ ഭണ്ഡാറുകളില്‍ ഇറക്കുമതി ചെയ്യുന്ന പരിപ്പും ഉഴുന്നും എത്തിക്കുവാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന പരിപ്പിന് വില 120 രൂപയായിരിക്കുമെന്ന് പൊതുവിതരണമന്ത്രാലയം അറിയിച്ചു.