വയലാറിലും തുറവൂരിലും സിപിഎം-സിപിഐ നേര്‍ക്കുനേര്‍

Tuesday 20 October 2015 7:44 pm IST

ചേര്‍ത്തല: അനുരഞ്ജന ചര്‍ച്ചകള്‍ പാളിയതോടെ വയലാറിലും തുറവൂരിലും സിപിഎം-സിപിഐ പോര് മുറുകി. വയലാറില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം പ്രാദേശിക നേതാവ് മത്സരിക്കാന്‍ ഉറപ്പിച്ചതോടെ മുന്നണി ബന്ധവും ഉലഞ്ഞു. ഒന്നാം വാര്‍ഡിനെച്ചൊല്ലിയാണ് തുറവൂരില്‍ സിപിഎം-സിപിഐ തര്‍ക്കം മുറുകിയത്. ഇതേതുടര്‍ന്ന് ഇടതുമുന്നണി സീറ്റു വിഭജന ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ പഞ്ചായത്തിലും സിപിഎമ്മും സിപിഐയും നേര്‍ക്കു നേര്‍ മത്സരത്തിന് കളമൊരുങ്ങി. കഴിഞ്ഞ ഇരുപത് വര്‍ഷമായി സിപിഐ മത്സരിച്ചിരുന്ന പടിഞ്ഞാറെ മനക്കോടം ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കവും ആരോപണ വിധേയരായവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനെതിരെ സിപിഐ സ്വീകരിച്ച നിലപാടുകളുമാണ് ചര്‍ച്ച പരാജയപ്പെടാനിടയാക്കിയത്. ഇതോടെ അര്‍ഹമായ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിപിഎം 12 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തിലും മറ്റുവാര്‍ഡുകളില്‍ സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കും. സിപിഐ അഞ്ചു വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തിലും മറ്റു വാര്‍ഡുകളില്‍ സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കുന്നത്. ഇതോടെ തുറവൂര്‍ പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടത്തിനുള്ള കളമൊരുങ്ങിയിരിക്കയാണ്. സീറ്റ് വിഭജനത്തെ ചൊല്ലി വയലാര്‍ പഞ്ചായത്തില്‍ ഉടലെടുത്ത തര്‍ക്കം മൂര്‍ഛിച്ചതാണ് സിപിഎമ്മും സിപിഐയും മുന്നണിബന്ധം ഉപേക്ഷിച്ച് സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.