യുവത്വം കരുത്താക്കി മിഥുന്‍ലാല്‍

Tuesday 20 October 2015 7:47 pm IST

ചേര്‍ത്തല: യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി ബിജെപി, പൂച്ചാക്കല്‍ ഡിവിഷനില്‍ നിന്ന് ഇക്കുറി താമരചിഹ്നത്തില്‍ സി. മിഥുന്‍ലാല്‍ പോരാട്ടത്തിന്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വോട്ടര്‍മാരിലേക്കെത്തിച്ചാണ് ഈ 31 കാരന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എബിവിപി യിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മിഥുന്‍ലാല്‍ യുവമോര്‍ച്ച അരൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും, കെപിഎംഎസ് ചേര്‍ത്തല താലൂക്ക് വൈസ് പ്രസിഡന്റുമാണ്. കഴിഞ്ഞ തവണ വനിത സംവരണമായിരുന്ന ഡിവിഷന്‍ ഇക്കുറി പട്ടികജാതി സംവരണമാണ്. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ 8,10 വാര്‍ഡുകള്‍ ഒഴികെയുള്ള പ്രദേശങ്ങളും അടങ്ങുന്നതാണ് ഡിവിഷന്‍. കായല്‍ കയ്യേറ്റം തടഞ്ഞ് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി എന്നീ സര്‍ക്കാര്‍ ആശുപത്രികളിലെ പരാധീനതകള്‍ പരിഹരിക്കുക, പൂച്ചാക്കല്‍ ബസ് സ്റ്റാന്റ് നിര്‍മിക്കുക. പമ്പാപാതയിലെ മാക്കേക്കടവ് - നേരെകടവ് പാലം നിര്‍മിക്കുക, പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി സ്ഥാനാര്‍ത്ഥി സി. മിഥുന്‍ലാല്‍ സജീവമായി പ്രചരണ രംഗത്തുണ്ട്. ഇ.കെ. കുഞ്ഞപ്പന്‍ (കോണ്‍ഗ്രസ്) പി.എം.പ്രമോദ് (സിപിഎം) തുടങ്ങിയവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.