പുളിങ്കുന്ന് പിടിച്ചെടുക്കാന്‍ ബിജെപി - എസ്എന്‍ഡിപി സഖ്യം

Tuesday 20 October 2015 7:48 pm IST

കുട്ടനാട്: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍എസ്എന്‍ഡിപി ബിജെപി സഖ്യം മത്സരത്തിനിറങ്ങിയതോടെ പഞ്ചായത്തിലെ പതിനാറു വാര്‍ഡുകളില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കാലാകാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ബിജെപി, എസ്എന്‍ഡിപി സഖ്യത്തിന് കഴിയുമെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു സഖ്യത്തിന് ഒരുങ്ങിയത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതിയും രാഷ്ട്രീയത്തിലെ പുതിയ മാറ്റവും ബിജെപി, എസ്എന്‍ഡിപി സഖ്യത്തോടെ പുളങ്കുന്ന് പഞ്ചായത്തിലെ ഇടതു വലതു കോട്ടകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. മൂന്ന്, ഏഴ്, ഒന്‍പത്, 11, 12 വാര്‍ഡുകളില്‍ എസ്എന്‍ഡിപി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഈ വാര്‍ഡുകളില്‍ ബിജെപി, എസ്എന്‍ഡിപി സ്വതന്ത്രരെ പിന്തുണയ്ക്കുകയും മറ്റ് പതിനൊന്നു വാര്‍ഡുകളില്‍ എസ്എന്‍ഡിപി ബിജെപിയെയും പിന്തുണയ്ക്കും. ഒന്നാം വാര്‍ഡില്‍ സുമേഷ് നാലുചിറ, 2ല്‍ സിന്ധു കളത്തില്‍പറമ്പില്‍, 3ല്‍ സുബീഷ് കൊച്ചുമുട്ടേടം, 4ല്‍ സുമംഗലാദേവി, ഞാറ്റുകാലയില്‍, 5 ശ്രീകല സജീവ്, 6 ബിനുമോന്‍തൈപ്പറമ്പില്‍, 7 സിജു ഷാജി നടുവത്തുശ്ശേരി, 8 വിദ്യ പി.വി, 9 റീന ബാബു, 10ല്‍ ഗീത വേണുഗോപാല്‍, 11ല്‍ ബിന്ദു ലൈജു, 12ല്‍ കണ്ണന്‍ മറ്റക്കാട്ടുചിറ, 13ല്‍ ത്രേസ്യാമ്മ, 14ല്‍ വിധു പ്രസാദ്, 15ല്‍ രമേശന്‍ ഒറ്റപ്പറമ്പ്, 16 കെ. ജയകുമാര്‍ എന്നിവര്‍ മത്സരിക്കും. എല്‍ഡിഎഫ് കെടുകാര്യസ്ഥതയിലും ദുര്‍ഭരണത്തിലും ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ് കുടുവെള്ളപ്രശ്‌നം രൂക്ഷമായ ഈ പ്രദേശത്ത് ചെറുവിരല്‍പോലും അനക്കുവാന്‍ എല്‍ഡിഎഫ് ഭരണത്തിന് സാധിച്ചില്ല. ഭരണത്തിനെതിരെയുള്ള ജനവികാരം ബിജെപി, എസ്എന്‍ഡിപി മുന്നണിക്ക് സഹായകരമാകുമെന്ന് കരുതുന്നതായി പഞ്ചായത്തംഗവും ബിജെപി നേതാവുമായ ആര്‍. രമേശ് പൊറ്റപ്പറമ്പ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.