സ്ഥാനാര്‍ഥികളുടെ എണ്ണം; മുന്നില്‍ അരൂര്‍ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

Tuesday 20 October 2015 7:50 pm IST

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് അരൂര്‍ ഗ്രാമ പഞ്ചായത്തില്‍. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ജനവിധി തേടുന്നത് ആലപ്പുഴയില്‍. അരൂരില്‍ 43 പുരുഷന്മാരും 42 സ്ത്രീകളും ഉള്‍പ്പെടെ 85 സ്ഥാനാര്‍ത്ഥികളാണ് അരൂരില്‍ ജനവിധി തേടുന്നത്. 42 വീതം സ്ത്രീകളും പുരുഷന്മാരും ജനവിധി തേടുന്ന തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 84 സ്ഥാനാര്‍ത്ഥികളുമായി രണ്ടാം സ്ഥാനത്തുണ്ട്. 43 വനിതാ സ്ഥാനാര്‍ത്ഥികളും 38 പുരുഷന്മാരും മല്‍സരരംഗത്തുള്ള തഴക്കര പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 18 പുരുഷന്മാരും 19 സ്ത്രീകളും ജനവിധി തേടുന്ന രാമങ്കരി ഗ്രാമപഞ്ചായത്തില്‍ ആകെ 37 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇവിടെയാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ പിന്നില്‍ നിന്നു രണ്ടാം സ്ഥാനത്തുള്ള പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ 19 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍പ്പെടെ 39 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മല്‍സരിക്കുന്നതു മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ്. ഇവിടെയുള്ള 74 സ്ഥാനാര്‍ത്ഥികളില്‍ 46 പേര്‍ വനിതകളാണ്. ഏറ്റവും കുറവു വനിതകള്‍ ബുധനൂരിലാണ്. 18 വനിതകളാണ് ഇവിടെ ജനവിധി തേടുന്നത്. പുരുഷ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ അരൂരിലും കുറവു ചെറുതനയിലുമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പട്ടണക്കാട് ബ്ലോക്കിലാണ്. 27 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെടെ 52 പേരാണു മല്‍സരരംഗത്തുള്ളത്. ഏറ്റവും കുറവു സ്ഥാനാര്‍ത്ഥികളുള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ 17 പുരുഷന്മാരും 21 സ്ത്രീകളും ഉള്‍പ്പെടെ 38 പേര്‍ ജനവിധി തേടുന്നു. 202 സ്ഥാനാര്‍ത്ഥികളാണ് ആലപ്പുഴ നഗരസഭയില്‍ മാറ്റുരയ്ക്കുന്നത്, ഏറ്റവുമധികം പുരുഷ സ്ഥാനാര്‍ത്ഥികളും (108), ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികളും (94) ആലപ്പുഴ നഗരസഭയാലാണ്. ഏറ്റവും കുറവു സ്ഥാനാര്‍ത്ഥികളും (89), ഏറ്റവും കുറവു പുരുഷ സ്ഥാനാര്‍ഥികളും (42), ഏറ്റവും കുറവു വനിതാ സ്ഥാനാര്‍ഥികളും (47) ചെങ്ങന്നൂര്‍ നഗരസഭയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.