ലെന്‍സ് ഫെഡ് വൈത്തിരി താലൂക്ക് സമ്മേളനം

Tuesday 20 October 2015 7:59 pm IST

കല്‍പറ്റ: കളക്ടറുടെ ഉത്തരവ് കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ടും ജനപ്രതിനിധികളും പൊതു ജനങ്ങളുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജോയ്ന്റ് സെക്രട്ടറി വിജയകുമാര്‍ സര്‍ക്കാറിനോടാവിശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം പുനത്തില്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ സേഠ്, ബിജോയി ആന്റണി, മുഹമ്മദ് മൂസ കല്ലങ്കോടന്‍, കെ. രവീന്ദ്രന്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.