മായിസം -5

Tuesday 20 October 2015 8:54 pm IST

ഏതാനം ദശകങ്ങള്‍ക്കു മുന്പ് ഭക്തിയും ജ്ഞാനവും തമ്മില്‍ ശത്രുഭാവമായിരുന്നു.ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.മതാചാര്യന്മാര്‍ ഭക്തിയും ജ്ഞാനവും യോജിപ്പിക്കുന്നതിന്റെ ആവശ്യം മനസ്സിലാക്കിയിരിക്കുന്നു.ഭക്തിക്ക് തുല്യ പ്രാധാന്യം നല്‍കാതിരുന്നാല്‍ തങ്ങളുടെ ആശ്രമങ്ങള്‍ നിലനിര്‍ത്താന്‍ പ്രയാസമാണെന്ന് അദ്വൈത വാദികള്‍ മനസ്സിലാക്കി. ''ഭക്തി പുരോഗതിക്കുളള ഒരു ചവിട്ടുപടി മാത്രമാണ്.''ബഎന്ന് പണ്ട് പറഞ്ഞിരുന്ന വാദം ഇപ്പോഴില്ല.പക്ഷേ,അന്ന് അത് മൂര്‍ദ്ധന്യ ദശയിലായിരുന്നു.സന്യാസികളും കര്‍മ്മമാര്‍ഗ്ഗികളും യോഗിവര്യരും പരിശുദ്ധ വായു വീശിക്കൊണ്ടിരിക്കുന്ന ഭക്തിയെന്ന മൈതാനത്തില്‍ തന്പടിച്ചത് ഇയ്യിടെ മാത്രമാണ്.അന്നു നിലവിലിരുന്ന ആത്മാവും പരമാത്മാവും ഭിന്നമല്ലെന്നും ഭക്തിയും ദേവന്മാരും വിലകുറഞ്ഞവയാണെന്നും ലോകം മിഥ്യയാണെന്നും മറ്റുമുളള വാദങ്ങള്‍ ലോക പരിചയം കുറഞ്ഞ ഇരുപത്തിരണ്ടു കാരനായ മാര്‍ക്കണ്ഡനെ വഴിതെറ്റിക്കാന്‍ പോന്നവയായിരുന്നു. ഇതിലുമതികം വിഷമം പിടിച്ച ഒരു ഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല.മാതാജിയെ നിരസിച്ചതു മൂലം എല്ലാ കാര്യവും വഷളാകുന്നതായി തോന്നി.ഉറ്റ ചങ്ങാതിമാര്‍ വിട്ടുപോയി.അത്ഭുത ശക്തികള്‍ നശിച്ചു.സുഖകരമായ ധ്യാനങ്ങളും ഭക്തിയുടെ അനര്‍ഗ്ഗള പ്രവാഹങ്ങളും നിലച്ചു.തന്റെ ധാര്‍മിക ബോധവും സല്‍സ്വഭാവവും കൂടി നഷ്ടപ്പെടുമോ എന്നു തോന്നി.അവശേഷിച്ച ഗുണങ്ങളെ മുന്പുണ്ടായിരുന്നവയുമായി തട്ടിച്ചു നോക്കിയപ്പോള്‍ അദ്ദേഹം നൈരാശ്യത്തിന്റെ നെല്ലിപ്പടി കണ്ടു. ഒരു ദിവസം പെറ്റ്‌ലാഡില്‍ വെച്ച് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് ,വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞ് നരത്തിലിറങ്ങി ഓടി.ഒന്നങ്കില്‍ ജീവിതം അവസാനിപ്പിക്കുക,അല്ലെങ്കില്‍  സന്യാസിക്കുകയെന്ന ദൃഢ നിഞ്ചയത്തോടു കൂടിയായിരുന്നു ഓട്ടം.അദ്ദേഹത്തിന്റെ അന്നത്തെ മനസ്ഥിതി ഊഹിക്കാമല്ലൊ. അച്ഛന്‍ തന്റെ പുറകെ ഓടി.അമ്മ അച്ഛന്റെ പറകേയും.ഇരുവരും കൂടീ മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി സമാശ്വസിപ്പിച്ചു.സന്യാസം സ്വീകരിക്കുകയില്ലെന്ന സത്യം ചെയ്യിച്ചതിനു ശേഷം അദ്ദേഹത്തെ പൂനയിലേക്കയച്ചു.അമ്മ കണ്ണീരോടു കൂടി പറഞ്ഞു. 'നീ കളവ് പറയാറില്ല. പറഞ്ഞ വാക്ക് തെറ്റിക്കാറുമില്ല.നീ സന്യാസിക്കുന്നതിനു മുന്പ് എന്നെ കുത്തിക്കൊല്ല്.ഞാന്‍ ജീവിച്ചിരിക്കണമെന്നുണ്ടെങ്കില്‍  സന്യാസം സ്വീകരിക്കില്ലെന്ന് സത്യം ചെയ്യ്.' അങ്ങനെയാണ് സത്യം നടന്നത്.ആ സത്യം സന്യാസിയാകാനുളള മോഹത്തിന് എന്നും തടസ്സമായി നിലനിന്നു. (തുടരും)