ബിജെപിയുടെ മൂന്നാം മുന്നണിയെ ഇടതുവലതു മുന്നണികള്‍ ഭയപ്പെടുന്നു: എം.ടി.രമേശ്

Tuesday 20 October 2015 9:12 pm IST

തെള്ളിയൂര്‍: കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുന്ന മൂന്നാം മുന്നണിയെ ഇടതുവലതു മുന്നണികള്‍ ഭയപ്പെടുന്നതായിബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. ബിജെപി തെള്ളിയൂര്‍ മേഖലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മുന്നണിയെ ഭയപ്പെടുന്നതുകൊണ്ടാണ് എസ്എന്‍ഡിപിയടക്കമുള്ള സാമുദായിക സംഘടനകളെ കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറാര്‍ സുരേഷ് കാദംബരി അദ്ധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പ്രമുഖ് എം.എം.കൃഷ്ണന്‍, വിഭാഗ് സഹസംഘചാലക് സി.പി.മോഹന ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ കെ.സുമംഗല, പി.ആര്‍.ശശികുമാര്‍, സ്ഥാനാര്‍ത്ഥികളായ ജി.അനില്‍കുമാര്‍, അനീഷ് കുമാര്‍, സതീഷ് കുമാര്‍, എ.ആര്‍.രഞ്ജിത്ത്, ഓമന ഉണ്ണികൃഷ്ണന്‍, മുരളീസാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.