സിപിഎം അക്രമം: അമ്മയെയും മകനെയും തല്ലിച്ചതച്ചു

Tuesday 20 October 2015 9:27 pm IST

കുട്ടനാട്: പട്ടികജാതിക്കാരായ അമ്മയെയും മകനെയും വീടുകയറി സിപിഎം ഗുണ്ടാനേതാവ് ക്രൂരമായി തല്ലിച്ചതച്ചു. ബിജെപി നെടുമുടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ചെമ്പുംപുറം കണ്‍വീനറും ബിഎംഎസ് തൊഴിലാളിയുമായ പഴയകരിച്ചിറ സുരേഷിനെയും മാതാവ് എണ്‍പതുവയസുള്ള കുഞ്ഞമ്മയെയുമാണ് വീടുകയറി അക്രമിച്ചത്. കുപ്രസിദ്ധ സിപിഎം ഗുണ്ടയും നിരവധി കേസുകളില്‍ പ്രതിയും സിഐടിയു തൊഴിലാളിയുമായ സുനിലാണ് അക്രമം നടത്തിയത്. മര്‍ദ്ദനമേറ്റ് അവശരായ ഇരുവരും ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെല്ല് ലോഡിങ് നടത്തുയായിരുന്ന സുരേഷിനെ യാതൊരു പ്രകോപനവുമില്ലാതെ ലോറിയില്‍ നിന്നും പിടിച്ചിറക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പി്ന്നീട് സുരേഷിന്റെ വീട്ടില്‍ കയറി അമ്മ കുഞ്ഞമ്മയെയും ഭാര്യയെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നാല്പതോളം വര്‍ഷം സിപിഎം പ്രവര്‍ത്തകയും ലോക്കല്‍ കമ്മറ്റിയംഗവും മഹിളാ ഫെഡറേഷന്‍ ഏരിയ കമ്മറ്റിയംഗവുമായിരുന്ന കുഞ്ഞമ്മയും കുടുംബവും ആറുമാസം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണം. നിര്‍ദ്ധനരായ പട്ടികജാതി കുടുംബത്തിനു നേരെയുള്ള അക്രമം സിപിഎം അവസാനിപ്പിക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ബിജെപി, ബിഎംഎസ് നേതാക്കളായ വി.എന്‍. ദിലീപ്കുമാര്‍, എം. ബിനോയ്, കെ. രാജു, വിനോദ്കുമാര്‍, സജു ആന്റണി, ഹനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.