കേസ് വഴിതിരിച്ചു വിടാന്‍ സിപിഎം-പോലീസ് കൂട്ടുകെട്ട്

Tuesday 20 October 2015 9:23 pm IST

കായംകുളം: പത്തിയൂര്‍ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുഴുവേലില്‍ സുനിതയുടെ വീട്ടിലെ മുപ്പതോളം പ്രാവിന്‍ കൂട്ടത്തെ അതിദാരുണമായി കമ്പിമുന ഉപയോഗിച്ച് കുത്തിക്കൊന്ന സിപിഎം ഗുണ്ടാ വിളയാട്ടത്തെ പോലീസ് ന്യായീകരിക്കുന്നു. അക്രമികളായ സിപിഎമ്മുകാരെ പൊലീസ് സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി പ്രാവുകള്‍ ചത്തത് മരപ്പട്ടി കടിച്ചെന്ന വാദവുമായി പോലീസ് രംഗത്ത്. അതിനു ബലമേകുവാന്‍ വറ്ററിനറി സര്‍ജ്ജന്റെ പരിശോധനയില്‍ മൃഗങ്ങള്‍ കടിച്ചതാണെന്നുള്ള റിപ്പോര്‍ട്ടുണ്ടെന്നാണ് നിലപാട്. ഏകദേശം എട്ട് മില്ലീമീറ്റര്‍ വ്യാസമുള്ള ചുറ്റളവില്‍ എല്ലാ പ്രാവുകളുടേയും മുറിവുകള്‍ ഒരേ വലുപ്പത്തിലാണ് കാണപ്പെട്ടത്. കെട്ടിടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പിയുടെ വലിപ്പം ഓരോ മുറിവുകള്‍ക്കും ഉണ്ടെന്നിരിക്കെ തീരെ ചെറിയ പല്ലുകളുള്ള മരപ്പട്ടിയുടെ പല്ലുകള്‍ക്ക് എങ്ങനെ ഇത്രയും വലിയ വൃത്താകൃതിയിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്തിയൂരും മുതുകുളത്തും ഉണ്ടായ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൃത്യമായി പൊലീസ് പ്രതികളെ പിടികൂടാത്തതാണ് നാട്ടില്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടാന്‍ കാരണമാകുന്നത് എന്ന് വ്യക്തമാണ്. രാഷ്ട്രീയ പകപോക്കലില്‍ കരീലക്കുളങ്ങര, പത്തിയൂര്‍, മുതുകുളം പ്രദേശങ്ങളിലെ സിപിഎമ്മിന്റെ തേര്‍വാഴ്ച പൊലീസ് കണ്ടില്ലെന്നു നടിച്ച് ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുവാനുള്ള പൊലീസിന്റെ വ്യഗ്രത അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.