തലവടി: വിദയദശമിയോടനുബന്ധിച്ച് ചക്കുളത്തുകാവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 മുതല്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും. രാവിലെ പത്തിന് യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി ആനന്ദബോസിന്റെ ചക്കുളത്തമ്മ കവിതാ സമാഹാരത്തിന്റെ സമര്‍പ്പണവും പ്രകാശനവും നടക്കും. കവിതാസമാഹാരം ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയ്ക്കു നല്കി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പ്രകാശനം ചെയ്യും. രമേശ് ഇളമണ്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കവിതാ സമാഹാര ആലാപനം സംഗീതജ്ഞരായ മോഹന്‍ദാസും വിജയയും നിര്‍വഹിക്കും. ഡോ. സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, ഹരിക്കുട്ടന് നമ്പൂതിരി, സന്തോഷ് ഗോകുലം എന്നിവര്‍ ആശംസ അര്‍പ്പിക്കും. പിന്നണി ഗായിക അഭിരാമിയുടെ സംഗീത സദസ്സും ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സംഗീതാര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: