കാപ്പ നിയമപ്രകാരം രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 20 October 2015 9:26 pm IST

ആലപ്പുഴ: സൗത്ത് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയും സിപിഎം ഗുണ്ടാസംഘാംഗവുമായ ആലപ്പുഴ നഗരസഭ സനാനതം വാര്‍ഡില്‍ ഉമാപറമ്പ് വീട്ടില്‍ മനു സതീഷ് (28) നെ കാപ്പ നിയമപ്രകാരം സൗത്ത് എസ്‌ഐ മിറാഷ് ജോണ്‍ അറസ്റ്റു ചെയ്തു. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. നിലവില്‍ മറ്റൊരു കേസില്‍ ജില്ലാ ജയിലില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. നിരവധി വധശ്രമകേസിലെ പ്രതിയെ ഗുണ്ടാനിയമപ്രകാരം സെന്‍ട്രല്‍ജയിലിലടച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോലോത്തുവെളി മുകേഷി(24)നെയാണ് മുഹമ്മ പോലീസ് പിടികൂടി ജയിലിലടച്ചത്. അഞ്ചുവധശ്രമം, ഒരു മാലപൊട്ടിക്കല്‍ ഉള്‍പ്പടെ ഇയാള്‍ക്കെതിരെ മുഹമ്മ, മാരാരിക്കുളം, ആലപ്പുഴ സൗത്ത് എന്നീ സ്റ്റേഷനുകളില്‍ പത്ത് കേസുണ്ട്. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം മാരാരിക്കുളം സിഐ കെ.ജി. അനീഷ്, മുഹമ്മ എസ്‌ഐ എം.എം. ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.