യുവതികള്‍ ശബരിമല സന്നിധാനത്തെത്തുന്നു

Tuesday 20 October 2015 9:47 pm IST

പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ധിക്കരിച്ച് യൗവ്വനയുക്തകളായ സ്ത്രീകള്‍ സന്നിധാനത്തെത്തുന്നു. തുലാം ഒന്നിന് നടതുറന്നപ്പോഴും ഇത്തരത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയതായി പരാതിയുണ്ട്. പത്തുവയസ്സിന് മുകളിലും 50 വയസ്സിന് താഴെയുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആചാരപ്രകാരം പ്രവേശനം നിഷിദ്ധമാണ്. ഇത്തരത്തില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികള്‍ സന്നിധാനത്തെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പമ്പാ ഗണപതി കോവിലിന് സമീപം പോലീസിനേയും ദേവസ്വം ഗാര്‍ഡിനേയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ സംവിധാനം ഫലപ്രദമാകുന്നില്ല എന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസവും സ്ത്രീകള്‍ സന്നിധാനത്ത് എത്തിയത്. മാസപൂജാവേളകളില്‍ പലപ്പോഴും ശബരിമലയിലും പമ്പയിലുംമതിയായ പോലീസിനെ നിയോഗിക്കാറില്ല. അതുകൊണ്ടുതന്നെ തിരക്കുണ്ടാകുമ്പോള്‍ ഭക്തരെ നിയന്ത്രിക്കാനും നീരീക്ഷിക്കാനും കഴിയുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.