ബിജെപി പ്രകടന പത്രിക പുറത്തിറക്കി

Tuesday 20 October 2015 9:47 pm IST

കൊച്ചി: നഗരസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി യുടെ പ്രകടന പത്രിക പുറത്തിറക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങില്‍ പൊതു വേദികളിലാണ് പ്രകടന പത്രിക പ്രകാശനം നടന്നത്. ബ്രോഡ്‌വെ, ഹൈക്കോടതി ജംഗ്ഷന്‍, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഷീല ദേവിക്ക് കോപ്പി നല്‍കിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ബ്രോഡ്‌വെയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് കോപ്പി നല്‍കി പത്രിക പ്രകാശനം ചെയ്തു. പനമ്പിള്ളി നഗറില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ പി.ജെ. തോമസിന് നല്‍കി പ്രകടന പ്രകാശനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ വി എച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍, ബാബുരാജ് തച്ചേത്ത്, ബിജെപി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, അഡ്വ.പി. കൃഷ്ണദാസ്, പി. ശിവശങ്കരന്‍,പി.എച്ച്. അനില്‍കുമാര്‍, എന്‍. സജികുമാര്‍, എം.കെ. കൃഷ്ണലാല്‍, സ്ഥാനാര്‍ഥികളായ പി.ജെ. തോമസ്, സന്ധ്യ ജയപ്രകാശ്, ടി.കെ. നാരായണ സ്വാമി, സജി എസ് പൊന്നുരുന്നി, പദ്മജ എസ് മേനോന്‍, രാമകൃഷ്ണന്‍ കുഴുപ്പള്ളില്‍ അഡ്വ. എന്‍ അനില്‍കുമാര്‍, കെ.ആര്‍.കെ പ്രതാപ്, അഡ്വ. മന്മഥന്‍, സി.ജി. രാജഗോപാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈക്കോടതി ജംഗ്ഷനില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഷീല ദേവിയ്ക്ക് കോപ്പി നല്‍കി ബി ജെ പി പ്രകടന പത്രിക പ്രകാശനം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.