യുജിസി അംഗീകാരം: കര്‍ണ്ണാടക രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

Tuesday 20 October 2015 9:51 pm IST

കൊച്ചി: യുജിസി അംഗീകാരം നഷ്ടപ്പെട്ട് അനിശ്ചിതാവസ്ഥയിലായ കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടെക്‌നിക്കല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംസ്ഥാന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. എറണാകുളം ആശീര്‍ഭവന്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതക്ക് കുട്ടുനില്‍ക്കുകയും തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കെ.രജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എന്‍.കെ.ബിജു സമരപ്രഖ്യാപനം നടത്തി. സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി ദേശീയസമിതിയംഗം ഫ്രാന്‍സിസ് കളത്തുങ്കല്‍, സ്‌കില്‍ടെക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ എസ്.പി.സോമന്‍, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി, എഐഡിവൈഒ ദേശീയ സമിതിയംഗം പി.പി.പ്രശാന്ത്കുമാര്‍, രക്ഷകര്‍ത്തൃ സമിതി നേതാക്കളായ ബേബി തോമസ്, ആന്റണി കോയിക്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. ടിഎസ്ഒ സംസ്ഥാന സെക്രട്ടറി കെ.പി.സാല്‍വിന്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍.അപര്‍ണ്ണ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.