വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

Tuesday 20 October 2015 9:59 pm IST

കൊച്ചി: കോര്‍പറേഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലായി മത്സരിക്കുന്ന മൂന്നു കൗണ്‍സിലര്‍മാരെയും ഒരു മുന്‍ കൗണ്‍സിലറെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.ജെ. പൗലോസ് അറിയിച്ചു. ഡിവിഷന്‍ ഒന്നിലെ കൗണ്‍സിലര്‍ ആന്റണി കുരീത്തറയെ ഭാര്യ ദീപ്തി മരിയ കുരീത്തറയെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയതിന്റെ പേരിലാണ് പുറത്താക്കിയത്. ഡിവിഷന്‍ 25ല്‍ മത്സരിക്കുന്ന ടി.കെ. സാബുവും ഡിവിഷന്‍ 49-ല്‍ മത്സരിക്കുന്ന സുനിത ഡിക്‌സണുമാണ് പുറത്തായ മറ്റു സിറ്റിംഗ് കൗണ്‍സിലര്‍മാര്‍. 24-ാം ഡിവിഷനില്‍ മത്സരിക്കുന്ന മുന്‍ കൗണ്‍സിലര്‍ ടി.ജെ. ഹൈസിന്തിനെയും പുറത്താക്കിയതായി വി.ജെ. പൗലോസ് വ്യക്തമാക്കി. ഹൈസിന്ത് ഇതിന് മുമ്പും പല പ്രാവശ്യം റിബലായി മത്സരിച്ചിട്ടുണ്ട്. മത്സരരംഗത്തു നില്‍ക്കുന്ന രത്‌നമ്മ രാജുവിന്റെയും എലിസബത്ത് ടീച്ചറിന്റെയും പേരിലും വരുംദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്നാണു സൂചന. മത്സരത്തിനായി ഭര്‍ത്താവിനെ രംഗത്തിറക്കിയ സിറ്റിംഗ് കൗണ്‍സിലര്‍ സുജ റോയിയുടെ പേരിലും നടപടിക്കു സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജില്ലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നുണ്ട്്. ഇതു സംബന്ധിച്ചും ഇന്നലത്തെ യോഗം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി അടുത്ത മാസം ഒന്നിന് ദിവസം മുഴുവന്‍ ജില്ലയില്‍ ചെലവിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.