പ്രസന്ന വാസുദേവന്‍ ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി

Tuesday 20 October 2015 10:00 pm IST

വാഴക്കുളം: ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രസന്ന വാസുദേവന്‍ മത്സരിക്കുന്നു. ബിജെപി മുന്‍ ജില്ല സെക്രട്ടറിയും കര്‍ഷകമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഇ.എന്‍.വാസുദേവന്റെ സഹധര്‍മ്മിണിയാണ് പ്രസന്ന വാസുദേവന്‍. ബിജെപിയും മഹിളാമോര്‍ച്ചയും സംഘടിപ്പിച്ചിട്ടുള്ള വിവിധ സമരപരിപാടികളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കപ്പുറം വ്യക്തി ബന്ധങ്ങളുടെ ഉടമയാണ് പ്രസന്നവാസുദേവന്‍. എന്‍എസ്എസ് വനിതാസമാജം താലൂക്ക് യൂണിയന്‍ മെമ്പര്‍, വനിതാ സമാജം പ്രസിഡന്റ്, കുടുംബശ്രീ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. ഇപ്പോള്‍ വനിതാസമാജം അംഗവും ഭാരതീയ മഹിളാമോര്‍ച്ച ജില്ല ഉപാദ്ധ്യക്ഷയുമാണ്. ആലുവ വ്യവസായ മേഖലയിലെ ആലുവ പ്ലാസ്റ്റിക് കണ്‍സോര്‍ഷ്യം എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. വെങ്ങോല ഡിവിഷനില്‍ ശക്തമായ മത്സരം നടത്തുവാനും വിജയം ഉറപ്പാക്കാനും സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസന്ന വാസുദേവന്‍.