പൂജവയ്പിനെയെങ്കിലും വെറുതെ വിടുക, പ്ലീസ്

Tuesday 20 October 2015 10:13 pm IST

'അഇഉ..' എന്നുതുടങ്ങുന്ന സ്വരാക്ഷരങ്ങളും 'കഖഗ..' തുടങ്ങിയ വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിച്ചെന്നും പാണിനി മഹര്‍ഷി അത് ചിട്ടപ്പെടുത്തിയെന്നുമാണ് ഭാരതീയ വിശ്വാസം. 'അക്ഷരം ബ്രഹ്മപരമം...' എന്ന് ഗീതയുടെ എട്ടാം അദ്ധ്യായത്തില്‍ കൃഷ്ണഭഗവാനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാക്ഷരങ്ങളുടെ രൂപക്രമം മേല്‍പ്പറഞ്ഞ പ്രകാരമായിരിക്കേ, വിദ്യാദേവതയായ വാണിദേവിയേയും വിഘ്‌നേശ്വരനായ ഗണപതിഭഗവാനേയും പ്രാര്‍ത്ഥിച്ച് 'ഹരിഃ ശ്രീഗണപതയേ നമഃ' എന്നെഴുതിയാണ് മലയാളികള്‍ ആദ്യാക്ഷരം കുറിക്കുന്നത്. ഗണപതിക്ക് കുറിക്കുക, വിദ്യാരംഭം കുറിക്കുക, ഹരിഃ ശ്രീ കുറിക്കുക, നമസ്‌തേന്ന്, സരസ്വതീ ക്ഷേത്രം മുതലായ ശൈലികളും 'അമ്പത്തൊന്നക്ഷരാളി'യും  കേരളപാണിനിക്കുള്ള അന്ത്യാഞ്ജലിയായ 'ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങീടാത്ത പൊന്‍പേനയും വാണിക്കായ്...' എന്ന ആശാന്റെ പ്രമോദനവുമെല്ലാം സൂചിപ്പിക്കുന്നതും ഹിന്ദുസംസ്‌കാരത്തിലൂന്നി നിന്നുകൊണ്ടു തന്നെവേണം മലയാളികള്‍ വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തേണ്ടതെന്നു തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി ചില ക്രിസ്ത്യന്‍ പള്ളികളില്‍ പൂജവയ്പു ദിവസം ക്രൈസ്തവ മതാചാരപ്രകാരം കുട്ടികളെ എഴുത്തിനിരുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്.  നവരാത്രിയെന്നത് ഹിന്ദുക്കളുടെ ഉത്സവമായതിനാലും യേശുവും മേരിയും യെരുശലേമില്‍ പൂജവയ്പ് ആഘോഷിച്ചിട്ടില്ലാത്തതിനാലും ക്രൈസ്തവ പുരോഹിതര്‍ ഇപ്പോള്‍ ചെയ്യുന്നത് 'ആരാന്റെ പുരയിടത്തിലെ പുല്ലുകണ്ട് കുഞ്ഞാടിനെ വളര്‍ത്തുന്ന' ഏര്‍പ്പാടാണ്. ഇനി അഥവാ മാതൃമതത്തോടുള്ള ആദരവുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അത് 'ഹരിഃ ശ്രീ ഗണപതയേ നമഃ'എന്നെഴുതി ഭാരതത്തിന്റെയും പൂര്‍വികമായി കേരളത്തിലെ ക്രിസ്ത്യാനികളുടെയും വിദ്യാദേവതയായ സരസ്വതീ ദേവിയെ പ്രാര്‍ത്ഥിച്ചുതന്നെ വേണം. അതാണതിന്റെ ശരിയും രീതിയും മര്യാദയും. കാവിയും രുദ്രാക്ഷവുമണിഞ്ഞ് പള്ളീലച്ചന്മാര്‍ മാരത്തണ്‍ നടത്തുന്നതും ക്ഷേത്രകലകളുടെ ഭാഗമായ കുരുത്തോലകൊണ്ട് ഓശാനപ്പെരുന്നാളിനെ കുരുത്തോലപ്പെരുന്നാളാക്കി രൂപാന്തരപ്പെടുത്തുന്നതും മണ്ണുണ്ണിയെപ്പോലെ കണ്ടുനില്‍ക്കുന്നതല്ലല്ലോ സഹിഷ്ണുത; അതല്ലെങ്കില്‍ മേല്‍മീശ വടിച്ച് വട്ടത്താടിയും ഇടത്തോട്ടുടുത്ത ഹൃദയവിശാലതയും ബിഷപ്പന്മാര്‍ക്ക് ഉണ്ടാവണം. കൂടാതെ റംസാന്‍ നോമ്പ്, നിസ്‌കാരം തുടങ്ങിയ ഇസ്ലാമിക ആചാരങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും അനുഷ്ഠിക്കുക, ഋഷിവര്യനായ ആലഞ്ചേരി എന്നതിനുപകരം 'ജനാബ് ആലഞ്ചേരി' എന്നു സ്വയം വിശേഷിപ്പിക്കുക, ക്ഷേത്രപൂജാരിമാര്‍ക്ക് സൈ്വരം കൊടുത്ത് പകരം മൊല്ല-മുക്രിമാരെക്കൊണ്ടും ബലമായി പൊന്നാടയിടീപ്പിക്കുക, മഞ്ചേരി, പൊന്നാനി, കൊണ്ടോട്ടി, വളഞ്ചേരി എന്നിവിടങ്ങളിലും അതിരൂപതകള്‍ സ്ഥാപിക്കുക, പള്ളിമുറ്റത്തെ കുരിശിനും സ്വര്‍ണക്കൊടി മരത്തിനൊപ്പം ചന്ദ്രക്കലയും മിനാരവും കൂടി പണിത് 'അമര്‍ അക്ബര്‍ ആന്റണി' മോഡല്‍ മലപ്പുറവത്കരണം നടത്തുക എന്നിവകൂടി ചെയ്താല്‍ ക്രിസ്ത്യാനികളുടെ ഉദ്ദേശ്യശുദ്ധിയെ ഹിന്ദുക്കള്‍ സംശയിക്കാതിരിക്കും. കേരളത്തിലെ വിശ്വകര്‍മജര്‍, ധീവരര്‍, വീരശൈവര്‍, കുശവര്‍ ,പുലയര്‍, പറയര്‍, ആദിവാസി തുടങ്ങിയവര്‍ക്കും സവര്‍ണരെന്ന് ആക്ഷേപിക്കപ്പെടുന്ന നമ്പൂതിരി, വാര്യര്‍, പിഷാരടി വിഭാഗങ്ങള്‍ക്കും സ്വന്തമായി ഒരു അങ്കണവാടിപോലുമില്ലാത്തപ്പോള്‍ ഇന്നലെ കുരുത്ത ബിലീവേഴ്‌സ് ചര്‍ച്ചുകാരനുപോലും സ്വന്തമായി പടുകൂറ്റന്‍ മെഡിക്കല്‍ കോളേജും റസിഡന്‍ഷ്യല്‍ സ്‌കൂളും നൂറുകണക്കിന് സ്‌കൂള്‍ ബസ്സുകളുമുണ്ട്. മേല്‍പ്പറഞ്ഞ ഹിന്ദുസമുദായങ്ങളുടെ സംസ്ഥാനക്കമ്മറ്റി ഓഫീസുകള്‍ പോലും പ്രവര്‍ത്തിക്കുന്നത് വല്ലവന്റെയും വാടകക്കെട്ടിടത്തിലാണ്. സംസ്ഥാനത്തെ സകല മുനിസിപ്പാലിറ്റികളുടേയും ഹൃദയഭാഗത്ത് ഒപ്പിച്ചെടുത്ത ഏക്കര്‍കണക്കിനു ഭൂമികളില്‍ അരമനക്കൊട്ടാരങ്ങള്‍ കെട്ടിവാഴുന്നവര്‍ സഹിഷ്ണുതയെപ്പറ്റി വാചാലരാകുമ്പോള്‍ നോവുന്ന ഈ പരമാര്‍ത്ഥംകൂടി ഓര്‍ത്താല്‍ നന്ന്: അതുകൊണ്ട് പോത്തും പന്നിയും ആടും കോഴിയും താറാവും പുല്‍ക്കൂടും നക്ഷത്രവും കരോളുമെല്ലാമായി ആഘോഷിക്കുന്ന കെങ്കേമന്‍ ക്രിസ്മസും ഈസ്റ്ററും ഇണ്ടറിയപ്പവുമുള്ളപ്പോള്‍ സാധുഹിന്ദുക്കള്‍ കൊണ്ടാടുന്ന പാവം പൂജവയ്പിനെ ഉപദ്രവിക്കാതെ വെറുതെ വിടുക. പ്ലീസ്!