ഈ മാധ്യമങ്ങളുടെ ഉടമസ്ഥരാരാണ് ?

Tuesday 20 October 2015 10:17 pm IST

മാധ്യമങ്ങളില്‍ ദിവസവും ചര്‍ച്ച വാര്‍ത്തയും ബീഫും ചില സാഹിത്യകാരന്‍മാരുടെ രാജിയും മാത്രമാണ്. മുഖംമറയ്ക്കാത്തതിന് നാല് വയസ്സുകാരിയെ വധിച്ചപ്പോഴോ, കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയപ്പോഴോ ഇത്തരം ചര്‍ച്ചകളോ രാജിയോ ഉണ്ടാവുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മോദി ഭരണത്തിലേറിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതും ഇതും സംഭവിക്കും എന്നുപറഞ്ഞുപരത്തിയവര്‍ക്ക് നിലനില്‍കാനും, മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ തകര്‍ക്കുവാനും, ഭാരതത്തിന്റെ യശസ്സ് ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ താഴ്ത്തിക്കെട്ടാനും നാട്ടില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുമുള്ള ഗൂഢാലോചനയെ (ചില വിദേശശക്തികള്‍, മതവിഭാഗങ്ങള്‍, ഭാരതത്തെ നശിപ്പിക്കുന്ന ചില രാഷ്ട്രീയക്കാരെ) കണ്ടറിയുക. രാഷ്ട്രത്തെ ഒറ്റുകൊടുക്കുന്ന, വര്‍ഗീയ വിഷംചീറ്റുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കുക. ഈ മാധ്യമങ്ങളുടെ ഉടമസ്ഥര്‍ ആരാണ് എന്ന് അന്വേഷിച്ചാലറിയാം ബീഫ് ചര്‍ച്ചയുടെ ഉദ്ദേശ്യം. മധു മൂത്തേടത്ത് വളരെ ശരിയാണ്. പ്രാധാന്യക്കുറവുള്ള പഴകിയ ദിനാചരണങ്ങളെ മാറ്റിനിര്‍ത്തി പുതിയ ദിനാചരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിലൂടെ ദേശത്തിനും ദേശവാസികള്‍ക്കും ഗുണം ഉണ്ടാകും. കൈത്തറി നെയ്ത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നല്‍കുന്നതിനുമായി 2015 ഓഗസ്റ്റ് 7ന് ഭാരതത്തില്‍ ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്. വേണുഗോപാല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.