കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ബിജെപിയുമായി എസ്എന്‍ഡിപി ധാരണയുണ്ടാക്കിയതോടെ ഇടതുപാര്‍ട്ടികളില്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളെകിട്ടാനില്ല. മണ്ഡലത്തില്‍ ബഹുഭൂരിപക്ഷം വാര്‍ഡുകളിലും സ്വതന്ത്രന്മാരെയാണ് സിപിഎമ്മം സിപിഐയും രംഗത്തിറക്കിയിരിക്കുന്നത്. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഏഴിടത്തുമാത്രമാണ് ഇടതുപാര്‍ട്ടികള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നുള്ളൂ. ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ രണ്ടിടത്തുമാത്രമാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളെ കിട്ടിയുള്ളൂ. മാഞ്ഞാര്‍ പഞ്ചായത്തില്‍ 18 വാര്‍ഡുകളില്‍ 12 ഇടത്തും ഇടതുസ്വതന്ത്രരാണ് ജനവിധി തേടുന്നത്. ഇത് ഇടതുപാര്‍ട്ടികളിലെ പ്രാദേശികഘടകങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്രയേറെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ നേതൃത്വം പകച്ചുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: