കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. സെക്ടറല്‍ ഓഫീസര്‍ ചാര്‍ജുള്ള കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് ഒരു കണ്ട്രോള് യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് നല്‍കിയത്. വോട്ടിംഗ് പൂര്‍ത്തിയായശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാരും പോളിംഗ് ഏജന്റുമാരും മെഷീനില്‍ ഒപ്പുവെച്ച് സീല്ചെയ്യേണ്ടതാണ്.
പഞ്ചായത്തിലെ 20 പോളിംഗ് ബൂത്തുകളുടെ ചുമതലയാണ് ഒരു സെക്ടറല്‍ ഓഫീസര്‍ക്ക്. ത്രിതല പഞ്ചായത്തുകളില്‍ ലഭ്യമാക്കു മൂന്ന് ബാലറ്റ് മെഷീനുകളില്‍ വെള്ള ഗ്രാമപഞ്ചായത്തിനും പിങ്ക് ബ്ലോക്കു പഞ്ചായത്തിനും ഇളംനീല ജില്ലാ പഞ്ചായത്തിനുമാണ്. കോഫറന്‍സ് ഹാളില്‍ രണ്ടു ബാച്ചുകളിലായി നടത്തിയ പരിശീലനത്തില്‍ ഇലക്ഷന് വിഭാഗം മാസ്റ്റര്‍ ട്രയിനര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: