പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു

Tuesday 20 October 2015 10:54 pm IST

ഇരിട്ടി: കീഴൂരില്‍നിയന്ത്രണം വിട്ടപിക്കപ്പ് വാന്‍ വൈദ്യുതിപോസ്റ്റ് ഇടിച്ചുതകര്‍ത്തു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും മടിക്കേരിയിലേക്ക്‌പോവുകയായിരുന്ന മടിക്കേരി സ്വദേശി എം.കെ.മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെഎ 12 എ 5891 പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യതി പോസ്റ്റ് പൊട്ടി പലകഷണങ്ങളായി വാഹനത്തിന് മുകളില്‍ പതിച്ചു. വൈദ്യുതിബന്ധം നിലച്ചത് മൂലം വന്‍ അപകടം ഒഴിവായി.